ഡെസേർട്ട് റാലിയിൽ ലോകകപ്പിന്റെ അഞ്ചാം റൗണ്ടിൽ സഊദി വനിത മൂന്നാം സ്ഥാനത്ത്

0
1241

ജിദ്ദ: ഡെസേർട്ട് റാലി ‘ബഹ’ക്കായുള്ള ലോകകപ്പിന്റെ അഞ്ചാം റൗണ്ടിൽ സഊദി അറേബ്യയുടെ ദാനിയ അഖീൽ മൂന്നാം സ്ഥാനത്ത്.

റാലിയു ടെടി ത്രീ വിഭാഗത്തിൽ 44.22 കിലോമീറ്റർ ദൂരത്തിലാണ് മൂന്നാം സ്ഥാനത്തെത്തിയത്. കുവൈത്ത് കാറോട്ട താരം മഷാരി അൽ ദുഫൈരിക്കാണ് ഒന്നാം സ്ഥാനം. അഞ്ചാം റൗണ്ടിൽ പങ്കെടുക്കാൻ നന്നായി തയാറെടുത്തുവെന്നും മോട്ടോർ സ് പോർട്സ് കരിയറിൽ പോളണ്ടിലെ ജർമൻ നാവിഗേറ്റർ ടി ബെറിയോടൊപ്പമുള്ള തന്റെ പങ്കാളിത്തം മൂന്നാമത്തേതാണ ന്നും ദാനിയ പറഞ്ഞു.

സൗദി റാലി ഡ്രൈവർ ഡാനിയ അഖീൽ അറബ് ലോകത്തെ പ്രമുഖ റാലി ഡ്രൈവ ർമാരിൽ ഒരാളാണ്. മോട്ടോർ സ്പോർട് സ് കരിയറിൽ നിരവധി നേട്ടങ്ങൾ സ്വന്ത മാക്കിയിട്ടുണ്ട്. ബഹ ഡെസേർട്ട് റാലി ലോകകപ്പ് നേടിയതോടെ ബഹ ലോകക പ്പ് നേടുന്ന ആദ്യത്തെ അറബ്, സൗദി വനിത എന്ന നിലയിൽ ദാനിയയുടെ പേര് സൗദി കായിക ചരിത്രത്തിൽ ഇടംപിടിച്ചി രിക്കയാണ്.