എക്സ്പ്രസ്സ് ഹൈവെയിൽ അതിവേഗതയിൽ പോകുന്ന കാറിനടിയിലൂടെ കമ്പി സീറ്റിലേക്ക് തുളച്ചു കയറി, രക്ഷപ്പെട്ടത് വിശ്വസിക്കാനാകാതെ സ്വദേശി, ഞെട്ടിക്കുന്ന വീഡിയോ

0
4074

ഹായിൽ: “അതിവേഗതയിൽ കുതിച്ചു പായുന്ന കാറിനടിയിലൂടെ തുളച്ചു കയറിയ കമ്പി, തന്റെ സീറ്റിന്റെ മുകൾ ഭാഗത്തേക്ക് തുളച്ചു കയറിയെങ്കിലും ശരീരത്തിൽ പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടൽ,” ആരെയും ഞെട്ടിപ്പിക്കുന്നതാണ് സഊദിയിലെ ഹായിലിൽ നടന്ന സംഭവം. വീഡിയോ കാണുന്ന ആരും തന്നെ തലയിൽ കൈവെച്ച് ഇരുന്നു പോകും. സ്വദേശി പൗരൻ തന്നെയാണ് വീഡിയോ സഹിതം സംഭവം വെളിപ്പെടുത്തിയത്. “അത്ഭുതകരമായ രക്ഷപ്പെടൽ” എന്നാണ് കാണുന്നവർ അഭിപ്രായപ്പെടുന്നത്.

സംഭവത്തിനിരയായ സഊദി പൗരൻ വിവരിക്കുന്നതിങ്ങനെ. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ, ഹായിൽ-ഖസീം റോഡിൽ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് റോഡിൽ കിടന്ന ഒരു “കമ്പി കഷ്ണ”ത്തിലൂടെ കാർ കയറി. എന്നാൽ, അത് തന്റെ കാറിലേക്ക് തുളച്ചുകയറുകയും ഡ്രൈവർ സീറ്റിനെ താഴ്ഭാഗവും പിന്നിട്ടു സീറ്റിന്റെ ചാരുന്ന ഭാഗവും കടന്ന് തുളച്ചു കയറുകയായിരുന്നു. അത്ഭുതകരമായി അതിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ, രണ്ടു മീറ്ററോളം നീളമുള്ള ഈ കമ്പി എങ്ങനെയാണ് റോഡിൽ എത്തിയെന്നത് വ്യക്തമല്ല. ഏതെങ്കിലും വാഹനത്തിൽ നിന്ന് വീണു പോയതായിരിക്കാമെന്നാണ് കരുതുന്നത്.

ദേശീയപാതകളിലെ ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു

വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here