വാഹനത്തിൽ യാത്രക്കാർക്കായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ഇരുന്നാൽ 900 റിയാൽ പിഴ

0
2571

റിയാദ്: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിൽ അവർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ഇരിക്കണമെന്ന മുന്നറിയിപ്പുമായി സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ).

വാഹനങ്ങളിൽ യാത്രക്കാർക്കായി നിശ്ചയിച്ചിട്ടില്ലാത്ത സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാർ അപകടത്തിൽപ്പെടുമെന്നും നിയമലംഘനമായി കണക്കാക്കുമെന്നും മുറൂർ മുന്നറിയിപ്പ് നൽകി.

സഊദി അറേബ്യയിലെ ട്രാഫിക് നിയമം അനുസരിച്ച്, യാത്രക്കാരെ അവർക്കായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ഇരുന്ന് കയറ്റുന്നവർക്ക് കുറഞ്ഞത് 500 റിയാൽ പിഴയും പരമാവധി 900 റിയാൽ പിഴയും ചുമത്തും. പുതിയ ട്രാഫിക് നിയമത്തിലെ ലംഘനങ്ങൾക്ക് പരമാവധി പരിധി ബാധകമാക്കുന്നത് ട്രാഫിക് സെപ്പറേഷൻ ബോഡികൾ വഴി മാത്രമാണെന്ന് മൂറൂർ ചൂണ്ടിക്കാട്ടി.