സഊദിയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി

0
1244

ജിദ്ദ: മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം വിഫലമാക്കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു. മിഠായി, അണ്ടി ലോഡില്‍ ഒളിപ്പിച്ച് കടത്തിയ 60,72,291 ലഹരി ഗുളികകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പിടികൂടി.

ഒമാനിലെ ആന്റി നാര്‍കോട്ടിക്‌സ് ഡയറക്ടറേറ്റുമായും സൗദി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായും സഹകരിച്ച് നടത്തിയ നീക്കത്തിലൂടെ മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച രണ്ടു പേരെ റിയാദില്‍ നിന്ന് അറസ്റ്റ് ചെയ്തു.
നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന സിറിയക്കാരനും വിസിറ്റ് വിസയില്‍ എത്തിയ സിറിയക്കാരനുമാണ് അറസ്റ്റിലായത്.

നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മര്‍വാന്‍ അല്‍ഹാസിമി അറിയിച്ചു