അഞ്ചു ലക്ഷം രൂപയുടെ ഇഞ്ചി മോഷണം പോയി !

0
1209

അടുത്തകാലത്തായി പച്ചക്കറി വില കുതിച്ച് ഉയര്‍ന്നപ്പോള്‍ അതിശയിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് നടക്കുന്നത്. തക്കാളിയുടെ വില കുതിച്ചുയർന്നതോടെ വിവിധ ഇടങ്ങളിൽ നിന്നാണ് തക്കാളി മോഷണം പോയതിന്‍റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഇപ്പോഴിതാ ഉത്തർപ്രദേശിലെ ബസ്തിയിൽ മറ്റൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവിടെ നിന്ന് ട്രക്കിൽ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപയുടെ 50 ചാക്ക് ഇഞ്ചിയാണ് മോഷണം പോയത്. കപ്തംഗഞ്ച് എൻഎച്ച് 28 -ൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിന്നാണ് ഇഞ്ചി ചാക്കുകൾ മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.

ബസ്തിയിലെ ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിന്നാണ് 50 ചാക്ക് ഇഞ്ചി മോഷ്ടിക്കപ്പെട്ടത്. മോഷണം നടന്ന സ്ഥലത്തിന് തൊട്ടടുത്താണ് പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ട്രക്ക് പാർക്ക് ചെയ്തിരിക്കുന്ന പ്രദേശം തിരക്കേറിയ ദേശീയ പാതയാണ്. യുപി പോലീസിന്‍റെ കർശന നിരീക്ഷണത്തിന് കീഴിലുള്ള ഈ സ്ഥലത്ത് നിന്നും മോഷണം നടന്നത് ഇവിടുത്തെ സുരക്ഷാ നടപടികളെ ചോദ്യം ചെയ്യുന്നതിന് ഇടയാക്കിയിട്ടുണ്ട്.