പ്രൊഫഷനുകൾ അറിയാം
മുംബൈ: സഊദിയിലേക്ക് വിസ സ്റ്റാമ്പിങ് പൂർത്തുയക്കാൻ 70 ലധികം പ്രൊഫഷനുകൾക്ക് കൂടി യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കി. ഈ മാസം 25 മുതൽ ഇത് പ്രാബല്യത്തിൽ വരും. 70 ലധികം പ്രൊഫഷനുകൾക്ക് യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കിക്കൊണ്ട് സഊദി കോൺസുലേറ്റ് സർക്കുലർ പുറത്തിറക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേരത്തെ ബാധകമാക്കിയിരുന്ന 19 പ്രൊഫഷനുകൾക്ക് പുറമേയാണ് ഇപ്പോൾ 50 ലധികം പ്രൊഫഷനുകൾക്ക് കൂടി യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളത്. ജൂലൈ 25 മുതൽ താഴെ കൊടുത്ത പ്രൊഫഷനുകളിൽ വിസ ഇഷ്യു ചെയ്തവർക്ക് വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ പാസ്പോർട്ടിനും വിസക്കുമൊപ്പം തൊഴിൽ യോഗ്യതാ ടെസ്റ്റ് നടത്തിയതിന്റെ രേഖ കൂടി സമർപ്പിച്ചിരിക്കണമെന്ന് കോൺസുലേറ്റ് ഓർമ്മപ്പെടുത്തി.
കോൺസുലേറ്റ് പരാമർശിച്ച നിർദ്ദിഷ്ട 70 ലധികം വരുന്ന പ്രൊഫഷനുകളുടെ പേര് വിവരങ്ങൾ താഴെ 3 ഇമേജുകളായി കൊടുത്തിരിക്കുന്നു.



ഇന്ത്യയിൽ ഡൽഹിയിലും ബോംബെയിലുമാണ് സെന്ററുകൾ. ഡോൺബോസ്‌കോ ടെക്‌നികൾ ഇൻസ്റ്റിറ്റ്യൂട്ട്, അറബ്ടെക് ബി.എസ്.എൽ ട്രെയിനിങ് ആൻഡ് ടെസ്റ്റിംഗ് സെന്റർ എന്നീ രണ്ട് സെന്റർ ഡൽഹിയിലും, ഹോസ്റ്റൻ ടെസ്റ്റിംഗ് ആൻഡ് സ്കിൽ അപ്ഗ്രഡേഷൻ അക്കാദമി, അഗ്‌നിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യുട്ട് എന്നീ രണ്ട് സ്ഥാപനങ്ങൾ മുംബൈയിലുമാണ് വെബ് സൈറ്റ് നൽകുന്ന വിവരമനുസരിച്ച് ഇന്ത്യയിലുള്ളത്. യോഗ്യതാ ടെസ്റ്റുകൾ നടത്താനുള്ള കേന്ദ്രങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും മറ്റും https://svp-international.pacc.sa/home എന്ന ലിങ്കിൽ പ്രവേശിച്ചാൽ മതി. ഇത് സംബന്ധമായി നേരത്തെ വന്ന വാർത്ത ചുവടെ👇.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




