പ്രവാസികൾക്ക് ആശ്വാസ വാർത്ത; സഊദിയിൽ ഇഖാമ കാലാവധി കഴിയുകയോ ഹുറൂബ് ആവുകയോ ചെയ്തവർക്ക് ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാൻ സൗകര്യം

0
8470

സഊദിയിൽ ഇഖാമ കാലാവധി കഴിയുകയോ ഹുറൂബ് ആവുകയോ ചെയ്തശേഷം ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാൻ കഴിയാതെ വിഷമിക്കുന്ന അൽ ഖസീം പ്രവിശ്യയിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത.

തൊഴിലുടമയോ തൊഴിൽ സ്ഥാപനമോ നിതാഖാത് വ്യവസ്ഥ പ്രകാരം പച്ച ഗണത്തിലായിരുന്നാ ലും എംബസി വഴി ഇനി മുതൽ ഇത്തരക്കാർക്ക് നാടണയാനാകും.
അൽ ഖസീം പോലുള്ള ചില പ്രവിശ്യകളി ലെ ലേബർ ഓഫിസുകളിൽ തൊഴിലുടമ ചുവപ്പ് ഗണത്തിലായിരിക്കുകയോ ഹുറൂ ബിൽ പെടുകയോ ചെയ്തിരുന്ന പ്രവാ സികൾക്ക് മാത്രം ലഭിച്ചിരുന്ന ഈ സൗകര്യം ഇപ്പോൾ പച്ച ഗണത്തിലുള്ളവർക്കും ലഭിച്ചുതുടങ്ങിയതായി സാമൂഹിക പ്രവർ ത്തകർ അറിയിച്ചു.

റിയാദിന്റെ വിദൂര പ്രദേശങ്ങളിലുള്ളവർ അതിനായി സമയവും പണവും വിനി യോഗിച്ച് എംബസിയിലേക്ക് പോകേണ്ട തുമില്ല. റിയാദ് ഇന്ത്യൻ എംബസിയുടെ ഒദ്യോഗിക വെബ്സൈറ്റിൽ സാമൂഹിക ക്ഷേമ വിഭാഗവുമായി ബന്ധപ്പെട്ട ലിങ്കി ലെ ഫൈനൽ എക്സിറ്റ് ഓപ്ഷനിൽ അ പേക്ഷ സമർപ്പിക്കുകയേ വേണ്ടൂ.

ആഴ്ച കൾക്കുള്ളിൽ തങ്ങൾ നിലകൊള്ളുന്ന പ്രദേശങ്ങളിലെ തൊഴിൽകാര്യ ഓഫിസു കൾ (മക്തബുൽ അമൽ), ജവാസാത്, തർഹീൽ എന്നിവ വഴി ജയിൽവാസമൊ ന്നും കൂടാതെ നാട്ടിലെത്താം.

ഓൺലൈനിൽ ലഭിക്കുന്ന അപേക്ഷക ൾ എംബസി സാമൂഹിക ക്ഷേമ വിഭാഗം പരിശോധിക്കുകയും അൽ ഖസീമിന്റെ വിവിധ പ്രദേശങ്ങളിലെ തൊഴിൽകാര്യ ഓഫിസുകളുമായി ബന്ധപ്പെട്ട് തീർപ്പാക്കുകയും ചെയ്യും. ദമ്മാം, ജുബൈൽ ഉ ൾപ്പെടെയുള്ള പ്രദേശങ്ങളിൽ 15 ദിവസ ത്തിലൊരിക്കൽ സന്ദർശനം നടത്തുന്ന എംബസി സംഘം കിഴക്കൻ പ്രവിശ്യയിലെ
ഹുഫൂഫ്, മധ്യപ്രവിശ്യയിലെ അൽ ഖ സീം തുടങ്ങിയ പ്രദേശങ്ങളിൽ മാസത്തി ൽ ഒരുതവണ സന്ദർശനം നടത്തുന്നുണ്ട്.

ഈ ഘട്ടത്തിൽ അതത് പ്രദേശങ്ങളിലെ ഓഫിസുകളുമായി ബന്ധപ്പെട്ടാണ് എം ബസി സഹായം ലഭ്യമാക്കുന്നത്. ഓൺ ലൈൻ ലിങ്ക് വഴി പരാതി സമർപ്പിക്കു മ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പ റും തൊഴിലുടമയുടെ നാടും (ബുറൈദ, ഉനൈസ, അൽറസ്സ്) +966 542126704 എന്ന വാട്സ്ആപ് നമ്പറിൽ നൽകിയാ ൽ അപേക്ഷയിന്മേലുള്ള നടപടിയുടെ ത ൽസ്ഥിതി അറിയാം. ലേബർ ഓഫിസുക ൾ വഴി ലഭിക്കുന്ന റെഫറൻസ് സ്ലിപ് വഴി അപേക്ഷകന് അതത് ജവാസത്തിൽനി ന്നോ തർഹീലിൽനിന്നോ ഫൈനൽ എ ക്സിറ്റ് നേടാം.