നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ മലയാളി റിയാദിൽ നിര്യാതനായി

0
2777

റിയാദ്: നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പൊട്ടക്കുളം ആനന്ദ് ഭവനില്‍ ആനന്ദന്‍ നാടാര്‍(60) ആണ് റിയാദില്‍ മരിച്ചത്.

ഭാസ്‌കരന്‍ – ശാരദ ദമ്പതികളുടെ മകനാണ് ആനന്ദ് എന്ന പേരില്‍ അറിയപ്പെടുന്ന ആനന്ദന്‍ നാടാര്‍.

കഴിഞ്ഞ 20 വര്‍ഷമായി റിയാദിലെ നിര്‍മാണ മേഖലകളില്‍ ടൈല്‍ ഫിക്‌സറായി ജോലി ചെയ്തുവരികയായിരുന്നു. ഒരാഴ്ചയായി വിട്ടുമാറാത്ത പനിയും മറ്റു ദേഹാസ്വാസ്ഥ്യവും കാരണം സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സ തേടിയെങ്കിലും കാര്യമായ മാറ്റം കാണാത്തതിനാല്‍ നാട്ടില്‍ തുടര്‍ ചികിത്സ തേടാന്‍ തീരുമാനിക്കുകയായിരുന്നു.

മലാസിലെ താമസ സ്ഥലത്തുനിന്നും വിമാനത്താവത്തിലേക്കുള്ള ഒരുക്കത്തിനിടെ റൂമില്‍ തളര്‍ന്ന്
വീഴുകയായിരുന്നു.

ഭാര്യ: ശോഭ.
മക്കള്‍: ഹേമന്ത്, നിഷാന്ത്.
കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മലാസ് ഏരിയ ജീവകാരുണ്യ വിഭാഗം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.