ദമാം: സഊദിയിൽ ഒരു റസ്‌റ്റോറന്റിൽ പൊട്ടിത്തെറിയെ തുടർന്ന് രണ്ട് പേർക്കേറ്റു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലെ റെസ്റ്റോറന്റിലാണ് അപകടം നടന്നത്. സംഭവത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായും സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തിൽ ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് വിവരം.
ജുബൈൽ സിറ്റിയിലെ ജനവാസ മേഖലയിലെ അൽ സഫ ഡിസ്ട്രിക്ടിലാണ് സംഭവം. റെസ്റ്റോറന്റിൽ നടന്ന ഒരു ഫ്ലാഷ് അപകടത്തിൽ ഒരു വാഹനത്തിന് കേടുപാടുകൾ വരുത്തുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് ഔദ്യോഗിക ട്വിറ്റർ അഅറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പ്രസ്താവന അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലും കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഖത്വീഫിൽ ഇരുമ്പ് ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം അണച്ചതായും പരിക്കുകൾ ഉണ്ടായിട്ടിലെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.




