നൂലിഴകളിൽ ഒരു ഭരണാധികാരി; ശൈഖ് ഹംദാന്റെ അപൂർവ്വ ചിത്രമൊരുക്കി മലയാളി വനിത

0
1859

ദുബൈ: ത്രെഡ് ആർട്ടിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രമൊരുക്കി തിരുവനന്തപുരം കവടിയാർ സ്വദേശിനി ഷെറിൻ ഹുസൈൻ. മൂന്ന് ദിവസം കൊണ്ടാണ് ഷെറിൻ ഹുസൈൻ ചിത്രം പൂർത്തിയാക്കിയത്.

വിദേശരാജ്യങ്ങളിൽ പ്രചാരംനേടിയ ത്രെഡ് ആർട്ട് ഓൺലൈൻ വഴിയാണ് ഷെറിൻ പഠിച്ചത്. ആദ്യംതീർത്ത ചിത്രം ശൈഖ് ഹംദാന്റെയായിരുന്നു. പലകയിൽ ആണിയടിച്ച് അതിൽ നൂലുകൾ കോർത്താണ് ചിത്രമൊരുക്കുന്നത്. കലാസൃഷ്ടി ദുബായ് കിരീടാവകാശിക്കുതന്നെ സമ്മാനിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

ദുബൈയുടെ വികസനത്തിനായി നടത്തുന്ന പ്രവർത്തനങ്ങളാണ് ശൈഖ് ഹംദാനെ ഏറെ പ്രിയങ്കരനാക്കിയതെന്ന് ഷെറിൻ പറഞ്ഞു. ത്രെഡിൽ കൂടുതൽ ചിത്രങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരി. ഭർത്താവ് ഫിറോസ് ഖാൻ ദുബൈയിൽ എൻജിനിയറാണ്. മകൾ സഹ്‌റ.