5, 10, 50, 100 റിയാൽ കറൻസികൾ പിൻവലിക്കാൻ ‘ഈദിയ’ എടിഎം മെഷീനുകൾ

0
3665

ഈദിയ എന്ന പേരിലുള്ള എടിഎം  ഇക്കഴിഞ്ഞ ഈദുൽ ഫിത്‌റിലാണ് ഖത്തർ സെൻട്രൽ ബാങ്ക് തുടക്കമിട്ടത്

ദോഹ: ഇന്നു മുതൽ രാജ്യത്തെ 10 കേന്ദ്രങ്ങളിൽ ‘ഈദിയ’ എടിഎം സേവനം ലഭ്യമാകും. ഈദ് നാളുകളിൽ ഉപഭോക്താക്കൾക്ക് 5, 10, 50, 100 റിയാൽ കറൻസികൾ മാത്രം പിൻവലിക്കുന്നതിനു വേണ്ടിയുള്ള എടിഎം സേവനമാണിത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്ലേസ് വിൻഡം മാൾ, അൽ മിർഖബ് മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്ര ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസം മാൾ, അൽഖോർ മാൾ, അൽമീറ (തുമാമ, മൈതർ), ദോഹ വെസ്റ്റ് വാക്ക് എന്നീ ലൊക്കേഷനുകളിലാണ് ഈദിയ എടിഎമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഈദിയ എന്ന പേരിലുള്ള എടിഎം  ഇക്കഴിഞ്ഞ ഈദുൽ ഫിത്‌റിലാണ് ഖത്തർ സെൻട്രൽ ബാങ്ക് തുടക്കമിട്ടത്. കുട്ടികൾക്ക് പണം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ പെരുന്നാൾ നാളിൽ നൽകുന്ന ഈദ് പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈദിയ എടിഎം സേവനം.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക