ലോകത്തെ ഏറ്റവും ചിലവേറിയ വീട് സ്വന്തമാക്കി ഇന്ത്യൻ ദമ്പതികൾ. ലോകത്തെ ഏറ്റവും മുടക്കുമുതലുള്ള ആദ്യ10 വീടുകളുടെ പട്ടികയിൽ പെടുന്നതാണ് സ്വിറ്റ്സർലൻഡിലെ ഈ വീട്. ഈ വീടാണ് ഇന്ത്യൻ ശതകോടീശ്വരൻ ഓസ്‌വാൾ ഗ്രുപ്പ് ഗ്ലോബലിന്റെ ഉടമകളായ പങ്കജ്-രാധിക ഓസ്‌വാൾ സ്വന്തമാക്കിയത്.
ജെനീവ തടാകക്കരയിലെ ഗിംഗിൻസിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.200 മില്യൻ ഡോളർ അതായത് 1649 കോടി രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില കണക്കാക്കിയത്. ഗ്രീക്ക് ധനാഢ്യൻ അരിസ്റ്റോട്ടിൽ ഓനാസിസിന്റെ ചെറുമകൾ അഥിന ഓനാസിസിൽ നിന്നാണ് 2018 ൽ ഓസ്‌വാൾ ദമ്പതികൾ 23 മില്യൻ സ്വിസ്സ് ഫ്രാങ്കിന് വില്ല വാങ്ങിയത്. 35000 ചതുരശ്ര മീറ്റർ പ്രദേശദത്തൻ ഇത് സ്ഥിതി ചെയ്യുന്നത്. വില്ലയുടെ അന്നത്തെ പേര് മാറ്റി “വില്ല വാറി” എന്ന് പുതിയ പേര് നൽകി.




