ഹജ്ജ്: മക്കയിലെ മുഴുവൻ പള്ളികളിലും ജുമുഅ നമസ്‌കാരം നടത്താൻ നിർദ്ദേശം

0
1186

മക്ക: മക്കയിലെ മുഴുവൻ പള്ളികളിലും ജുമുഅ നമസ്‌കാരം നടത്താൻ നിർദേശം. ഹജ് സീസൺ അവസാനിക്കുന്നതു വരെ മക്കയിലെ മുഴുവൻ പള്ളികളിലും ജുമുഅ നടത്താനാണ്
ഇസ്‌ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശം നൽകിയത്.

ഹറമിനു സമീപത്തെ ഔദ്യോഗിക ജുമാ മസ്ജിദുകൾക്കു പുറമെ ജുമുഅ നടക്കാത്ത പള്ളികളിലും ഹജ് സീസൺ അവസാനിക്കുന്നതു വരെ ജുമുഅ നടത്താനാണ് തീരുമാനം. ഇതനുസരിച്ച് ഹറമിനു സമീപ പ്രദേശങ്ങളിലെ 554 മസ്ജിദുകളിൽ ജുമുഅ നടക്കും.