അല്‍ജസീറ ഡോക്യുമെന്ററിക്കും ഇന്ത്യയിൽ പ്രദർശന വിലക്ക്

0
1758

‘ഹൂ ലിറ്റ് ദ് ഫ്യൂസ്’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതാണ് തടഞ്ഞത്

അലഹാബാദ്: ഇന്ത്യന്‍ മുസ്‍ലിംകളെക്കുറിച്ച് അല്‍ജസീറ ചാനല്‍ തയാറാക്കിയ ‘ഹൂ ലിറ്റ് ദ് ഫ്യൂസ്’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് അലഹാബാദ് ഹൈക്കോടതി തടഞ്ഞു. സുധീര്‍ കുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ സാമുദായിക സൗഹാര്‍ദം തകരുമെന്നാണു ഹർജിയിലുള്ളത്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. സുധീർകുമാർ എന്നയാൾ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ വിദ്വേഷത്തിനിടയാക്കുമെന്നും രാജ്യത്തിന്റെ മതേതര ഘടന തകർക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. അൽ ജസീറ ഒരു മാധ്യമ സ്ഥാപനം മാത്രമാണെന്നും ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യാൻ പരിധി ലംഘിക്കുകയാണെന്നും ഹരജിയിൽ പറയുന്നു.

രാജ്യത്തെ 17 കോടിയിലേറെ മുസ്‍ലിംകള്‍ മോദി സര്‍ക്കാരിനു കീഴില്‍ ഭയന്നാണു ജീവിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ മുസ്‍ലിം താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ടെന്നു ഹര്‍ജിയിലുണ്ട്. ഇതംഗീകരിച്ച കോടതി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയുകയായിരുന്നു. വിശദമായ പരിശോധനകള്‍ക്കുശേഷമേ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കപ്പെടുന്നുള്ളുവെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. സാമുദായിക സൗഹാര്‍ദം തകരുന്ന സ്ഥിതിയുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.

എന്നാൽ അലഹാബാദ് ഹൈക്കോടതി വിധി അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സിനിമകള്‍ക്കാണു പ്രദര്‍ശനത്തിനു മുന്‍പ് അനുമതി വേണ്ടതെന്നും ഡോക്യുമെന്ററികള്‍ക്കു സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യമില്ലെന്നും സുപ്രീംകോടതി അഭിഭാഷകരടക്കം ചൂണ്ടിക്കാട്ടുന്നു. പൗരന്മാർ എന്തു കേള്‍ക്കണമെന്ന് അധികാര കേന്ദ്രങ്ങള്‍ തീരുമാനിക്കുന്നതു ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ലെന്നും നിയമജ്ഞര്‍ പറയുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞതും വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക