ചൈനയിൽ H10N3 വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചു; ലോകത്ത് ആദ്യം

0
6218

ബീജിങ്: പക്ഷിപ്പനിയുടെ വകഭേദമായ H10N3 ലോകത്ത് ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയി തന്നെയാണ് പുതിയ വൈറസും കണ്ടെത്തിയിരിക്കുന്നത്. കിഴക്കൻ ചൈനയിലെ ജിയാങ്‌സുവിൽ 41കാരനിലാണ് രോഗം കണ്ടെത്തിയത്. പനിയെ തുടർന്ന് ഏപ്രിൽ 28 ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിൽ അന്നു തന്നെ രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നതയാണ് പുതിയ റിപ്പോർട്ട്.

എന്നാൽ, ആശങ്ക വേണ്ടെന്നും H10N3 വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യത കുറവാണെന്നും ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ (എൻഎച്ച്‌സി) വ്യക്തമാക്കിയിട്ടുണ്ട്. രോഗിയുമായി സമ്പർക്കമുള്ളവരെ നിരീക്ഷിച്ചു വരികയാണെന്നും ആരിലും രോഗബാധ ഇത് വരെ കണ്ടെത്തിയിട്ടില്ലെന്നും എൻഎച്ച്‌സി വൃത്തങ്ങൾ വ്യക്തമാക്കി.

നേരത്തെ, 2016-17 കാലഘട്ടങ്ങളിൽ പക്ഷിപ്പനിയുടെ എച്ച് 7എൻ 9 വകഭേദം മൂലം മൂന്നൂറിലേറെ പേർ മരണത്തിന് കീഴടങ്ങിയിരുന്നു. അതിനു ശേഷം വലിയ തോതിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങൾ ചൈനയിൽ ഈയിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പൗൾട്രി ഫാമുകളിൽ ജോലി ചെയ്യുന്നവർക്കാണ് രോഗബാധയുണ്ടാകുന്നതെന്നാണ് കണക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here