റിയാദ്: വാട്ട്‌സ്ആപ്പിലൂടെ ഗുണഭോക്താക്കൾക്ക് സേവനം നൽകുന്ന ഔദ്യോഗിക അക്കൗണ്ട് ജാവാസത്തിനു ഇല്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) അറിയിച്ചു. ഇത്തരത്തിൽ സേവനം നൽകുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണെന്നും വാട്ട്‌സ്ആപ്പിലൂടെ ജവാസാത് സേവനങ്ങൾ നൽകുന്നില്ലെന്നും ജവാസാത് വ്യക്തമാക്കുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജവാസാത് പേരുകളിൽ ആൾമാറാട്ടം നടത്തുന്നതും ഗുണഭോക്താക്കൾക്ക് സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്നതുമായ വ്യാജ വെബ്‌സൈറ്റുകൾ, വ്യാജവും സംശയാസ്പദവുമായ അക്കൗണ്ടുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനെതിരെ ജവാസാത്ത് മുന്നറിയിപ്പ് നൽകുന്നു. സേവനങ്ങളിൽ നിന്ന് പ്രയോജനം നേടാനും വിവരങ്ങളും വാർത്തകളും സ്വീകരിക്കാനും ജവാസാത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ സന്ദർശിക്കണമെന്നും ജവാസാത് അറിയിച്ചു.
ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, ട്വിറ്റർ, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയ്‌ക്കായി അതിന്റെ അക്കൗണ്ട് “@AljawazatKSA” എന്നാണെന്നും ജവാസാത്ത് വിശദീകരിച്ചു. ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്നതിനും അവരുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുന്നതിനുമായി വ്യക്തമാക്കിയ ട്വിറ്ററിലെ രണ്ടാമത്തെ ഔദ്യോഗിക അക്കൗണ്ട് @CareAljawazat എന്നാണെന്നും ജവാസാത് കൂട്ടിച്ചേർത്തു. 992@gdp.gov.sa എന്നത് ഔദ്യോഗിക ഇമെയിൽ ഐ ഡിയും www.gdp.gov.sa ഔദ്യോഗിക വെബ്സൈറ്റ് ആണെന്നും ജവാസാത് അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




