മദ്യം കൈവശം വെച്ച രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു; 18 കുപ്പി മദ്യവുമായാണ് ഇവർ പിടിയിലായത്

0
1677

കുവൈത്ത് സിറ്റി: 18 കുപ്പി മദ്യവുമായി രണ്ട് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി.
കുവൈത്തില്‍ മിന അബ്‍ദുല്ല ഏരിയയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‍തതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

പ്രദേശത്ത് നടന്നുവരികയായിരുന്ന പട്രോളിങ്, സുരക്ഷാ പരിശോധനകളില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. പരിശോധനയില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന 18 ബോട്ടിലുകളിലും മദ്യമാണെന്ന് സ്ഥിരീകരിച്ചു. അറസ്റ്റിലായവരെയും ഇവരില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.