റിയാദ്: റിയാദ് നഗരത്തില്‍ ബഹുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് ചോര്‍ച്ച കാരണം ഫ്ലാറ്റിൽ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടാവുകയായിരുന്നു.
സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് നീക്കി.




