റിയാദ്: സഊദിയിൽ ഹുറൂബിൽ അകപ്പെട്ട ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസമായി പുറത്ത് വന്ന വന്ന ആശ്വാസ വാർത്തക്ക് ആയുസ് രണ്ട് ദിവസം മാത്രം. ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ ഹുറൂബ്, സിസ്റ്റത്തിൽ ഓപ്പൺ ആയതായുള്ള വാർത്ത പുറത്ത് വന്നതോടെ ഇത്തരത്തിൽ ഹുറൂബിൽ അകപ്പെട്ട ആയിരക്കണക്കിന് ആളുകൾക്കാണ് ഇത് പ്രതീക്ഷ ഏകിയിരുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാൽ, വളരെ പ്രധാനപ്പെട്ട ഒരു നിയമമായത് കൊണ്ടുതന്നെ ഇതേ കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ പുറത്ത് വരാതിരുന്നത് സംശയം ഉളവാക്കിയിരുന്നു. എങ്കിലും, സംഭവം യാഥാർഥ്യമാകട്ടെ എന്നായിരുന്നു എല്ലാവരുടെയും പ്രാർത്ഥന.
എന്നാൽ, രണ്ട് ദിവസം മുമ്പ് നീങ്ങിയതായി കാണിച്ചിരുന്ന ഹുറൂബ് ഇപ്പോൾ വീണ്ടും പഴയ പടിയിലേക്ക് തന്നെ മാറിയതയാണ് ഹുറൂബിൽ അകപ്പെട്ടവർ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവരുടെ ഹുറൂബ് നീങ്ങിയതായാണ് സിസ്റ്റത്തിൽ കാണിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ വീണ്ടും ഇവർ ഹുറൂബിൽ ആണെന്നാണ് ഇപ്പോൾ കാണാനാകുന്നത്. അതായത്, സിസ്റ്റത്തിൽ വന്ന ടെക്നിക്കൽ ഇഷ്യു ആണ് രണ്ട് ദിവസം മുമ്പ് എല്ലാവരുടെയും ഹുറൂബ് നീങ്ങിയ നിലയിൽ കാണാൻ കാരണം.
വെള്ളിയാഴ്ച രാത്രി മുതലാണ് ഹുറൂബ് ഹൗസ് ഡ്രൈവർമാരുടെ ഹുറൂബ് നീങ്ങിയെന്ന വാർത്ത സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു തുടങ്ങിയത്. “പ്രത്യേക സഊദി അറിയിപ്പ്: Saudi Arabian
Domestic Workers. ഉറൂബ് ആയിട്ടുള്ളവർ ശ്രദ്ധിക്കുക!, ഉറുബ് ആയിട്ടുള്ള ചില പ്രൊഫഷനുകൾ ഇന്ന് ഉറൂബ് സഊദി ഗവർൺമെന്റിന്റ സൈറ്റുകളിൽ ഓട്ടോമാറ്റിക് ആയി ക്ലിയർ ആയിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞു, ചെക്ക് ചെയ്യുക, ചില നിബന്ധകൾക്ക് വിധേയമായിക്കൊണ്ട് തനാസിൽ മാറാനും പറ്റിയേക്കും” എന്ന സന്ദേശമാണ് പ്രചരിച്ചിരുന്നത്.
എന്നാൽ, നേരത്തെ സഊദിയിൽ സിസ്റ്റം അപ്ഡേറ്റ് നടക്കുന്നതിനിടെ പല മാറ്റങ്ങളും താത്കാലികമായി സിസ്റ്റത്തിൽ വന്നിരുന്നത് പോലെയുള്ള error ആകാനാണ് സാധ്യതയെന്ന് മലയാളം പ്രസ്സ് ഓൺലൈൻ ഈ വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ വിശദീകരിച്ചിരുന്നു. അതാണ് ഇപ്പോൾ വ്യക്തമാകുന്നത്. അതേസമയം, ഹുറൂബിൽ അകപ്പെട്ട ആയിരക്കണക്കിന് ആളുകളാണ് സഊദിയിൽ നിയമ നടപടികൾ നേരിടുന്നതും ദുരിതത്തിൽ കഴിയുന്നതും. ഇതിനൊരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ഇവർ. രണ്ട് ദിവസം മുമ്പ് ഇത് സംബന്ധിച്ച പുറത്ത് വന്ന വാർത്ത താഴെ 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




