പട്ടാമ്പിയിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

0
2776

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ രണ്ടുകുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. പാലക്കാട് കൊടലൂർ സ്വദേശി സുബീഷിന്റെ മകൻ അശ്വിൻ (12) മലപ്പുറം പേരശ്ശന്നൂർ സ്വദേശി സുനിലിന്റെ മകൻ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്. വള്ളൂർ മേലെ കുളത്തിലാണ് അപകടം.