കൊല്ലം: തോക്ക് വൃത്തിയാക്കുന്നതിനിടെ
അബദ്ധത്തിൽ വെടിപൊട്ടി പത്തനാപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്തിനു (27) പരുക്ക്.
കാൽമുട്ടിൽ വെടിയുണ്ട തുളച്ചു കയറിയ നിലയിൽ ഇയാളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ നടന്ന സംഭവം ഇപ്പോഴാണു പുറത്തറിയുന്നത്.




