സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് വിരലടയാളം; നിർണായകമായ തീരുമാനം നാളെ

0
4114

റിയാദ്: ഇന്ത്യയിൽനിന്ന് സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് വിരലടയാളം വേണമെന്ന തീരുമാനം പുനഃപരിശോധിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്ക പരിഹരിക്കുന്നതിനും അപേക്ഷകരുടെ പ്രതിസന്ധി തീർക്കാനും നാളെ (വെള്ളി) ഇന്ത്യയിലെ സഊദി എംബസിയുടെ ഇടപെടൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. മെയ് 11 മുതൽ സൗദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് അപേക്ഷകൻ നേരിട്ട് വി.എഫ്.എസ്(വിസ ഫെസിലിറ്റേഷൻ സർവീസ്) തഹ്ഷീൽ ഓഫീസുകളിൽ നേരിട്ട് എത്തണമെന്നായിരുന്നു ഇന്ന് വന്ന പുതിയ നിർദ്ദേശം. ഈ വാർത്ത ആദ്യം പുറത്ത് വിട്ടത് മലയാളം പ്രസ്സ് ആയിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്റ്റാമ്പിങ് രംഗത്ത് ഏറെ പ്രതിസന്ധികൾ ഉണ്ടാകുന്ന വിരലടയാള തീരുമാനം ഇന്ന് വി എഫ് എസ് കേന്ദ്രങ്ങൾ ആണ് പുറപ്പെടുവിച്ചിരുന്നത്. ഇതിന് പിന്നാലെ പരാതിയുമായി നിരവധി പേർ സഊദിയുടെ ഇന്ത്യൻ കോൺസുലേറ്റിനെയും എംബസിയെയും സമീപിച്ചിരുന്നു. പിന്നാലെയാണ് നാളെ ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അതേസമയം, വിരലടയാളം വേണമെന്ന നിബന്ധന വി.എഫ്.എസ് ആണ് നൽകിയത്. കോൺസുലേറ്റോ എംബസിയോ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടില്ല. പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചില കേന്ദ്രങ്ങൾ ഇന്ത്യയിലെ സഊദി എംബസിക്കും കോൺസുലേറ്റിനും പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ചർച്ച നടത്താമെന്ന് അധികൃതർ അറിയിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ദിവസവും ആയിരക്കണക്കിന് വിസ അപേക്ഷകരുള്ള സഊദിയിലേക്ക് ഈ നിബന്ധന ഏറെ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഈ മേഖലയിൽ ഉള്ളവർ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്. മാത്രമല്ല, ഇത്രയും അപേക്ഷ കൈകാര്യം ചെയ്യാനുള്ള സൗകര്യമോ വിഭവശേഷിയോ നിലവിൽ വി.എഫ്.എസിനില്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കാൻ ഇടയാക്കും. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് വി.എഫ്.എസിന് ഓഫീസുള്ളത്. ഇവിടെ മുൻകൂട്ടി അപ്പോയിൻമെന്റ് വാങ്ങി വേണം അപേക്ഷ നൽകാൻ എത്തേണ്ടത്. കാസർക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള അപേക്ഷകർ കൊച്ചിയിൽ നേരിട്ട് എത്തി വേണം അപേക്ഷ നൽകേണ്ടത് എന്നത് ഉണ്ടാക്കുന്ന പ്രയാസം ചെറുതാകില്ല. സഊദിക്ക് പുറമെ മറ്റു രാജ്യങ്ങളുടെ വിസ അപേക്ഷകളും കൈകാര്യം ചെയ്യുന്നത് വി.എഫ്.എസ് തന്നെയാണ്. നിലവിൽ ഏറ്റവും കുറവ് വിസ അപേക്ഷകരുള്ള ചൈനയിലേക്ക് പോലും ആഴ്ചകൾ കഴിഞ്ഞാണ് അപേക്ഷകർക്ക് അപ്പോയിൻമെന്റ് ലഭിക്കുന്നത്. നൂറുകണക്കിന് വിസ അപേക്ഷകരുള്ള സഊദിയിലേക്ക് കൂടി കൂടുതൽ നിബന്ധനകളോടെ വി.എഫ്.എസ് വഴി വിസ സ്റ്റാമ്പിംഗ് സംവിധാനം വരുന്നത് വൻ പ്രതിസന്ധിയാകും സൃഷ്ടിക്കുക.

ഇന്ത്യയിൽ തന്നെ ആകെ ഒൻപത് ഓഫീസാണ് വി.എഫ്.എസിനുള്ളത്. കൊച്ചിയിലാണ് കേരളത്തിലെ ഓഫീസ് പ്രവർത്തിക്കുന്നത്. കാസർക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള അപേക്ഷകർ ഇവിടെ എത്തി അപേക്ഷ നേരിട്ട് നൽകേണ്ടി വരും എന്നത് ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും.

റസിഡന്റ് വിസ, ഫാമിലി വിസിറ്റ് വിസ, കുട്ടികളുടെ വിസ ചേർക്കൽ നടപടിക്രമങ്ങൾക്കായി അപേക്ഷകൻ വി.എഫ്.എസ് ഓഫീസുകളിൽ നേരിട്ട് എത്തണമെന്നാണ് വി എസ് എഫ് കേന്ദ്രങ്ങൾ ഇന്ന് നൽകിയ നിർദ്ദേശം. നിലവിൽ ട്രാവൽസ് ഏജൻസികൾ മുഖേനയും മറ്റും വി എഫ് എസ് കേന്ദ്രത്തിൽ സ്റ്റാമ്പിങ് പൂർത്തീകരിക്കാനായി പാസ്പോർട്ടുകൾ നൽകാമായിരുന്നു. അപേക്ഷകൻ നേരിട്ട് പോകേണ്ടിരുന്നില്ല. എന്നാൽ, പുതിയ തീരുമാനത്തോടെ ഓരോ പോസ്സ്പോർട്ട് ഉടമയും നേരിട്ട് വി.എഫ്.എസ് ഓഫീസുകളിൽ എത്തി വിരലടയാളം നൽകി വേണം നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. ഇത് സംബന്ധിച്ച് ഇന്ന് മലയാളം പ്രസ്സ് പുറത്ത് വിട്ട വാർത്ത താഴെ👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക