ജിദ്ദ അൽ വഹ കെഎംസിസിക്ക് പുതിയ നേതൃത്വം

ജിദ്ദ: ‘കെഎംസിസിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക’ എന്ന പ്രമേയത്തിൽ ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടന്നു വരുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി അൽ വഹ ഏരിയ കെഎംസിസി ജനറൽ ബോഡി യോഗം നടന്നു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്‌ഘാടനം ചെയ്തു. നിരവധി ജീവ കാരുണ്യ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന കെഎംസിസിക്ക് പകരം വെക്കാൻ മറ്റൊരു സംഘടന ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് ആശ്വാസം നൽകുന്ന നിരവധി പദ്ധതികൾ ജിദ്ദ കെഎംസിസി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നതായി അദ്ദേഹം വിശദീകരിച്ചു. പരിപാടിയിൽ ഷൗക്കത്ത് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സാബിൽ മമ്പാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്‌: ഷൗക്കത്ത് അങ്ങാടിപ്പുറം. വൈ. പ്രസിഡന്റ്‌ : മുജീബ്, യൂസുഫ് പട്ടാമ്പി, ഫൈസൽ കണ്ണൂർ, അബ്ബാസ് കാസർഗോഡ്
ജനറൽ സെക്രട്ടറി:കുഞ്ഞാലി കുമ്മാളിൽ, ജോ. സെക്രട്ടറിമാർ: ശാഫി, ഫൈസൽ മഞ്ചേരി, മുഹമ്മദ്‌ മണ്ണാർക്കാട്, മുഹമ്മദലി പെരിന്തൽമണ്ണ. ട്രഷറർ: ശിഹാബ് എൻ. എച്ച്, ചെയർമാൻ: മുസ്തഫ അബ്‌താൽ. കുഞ്ഞാലി കുമ്മാളിൽ സ്വാഗതവും അബ്ബാസ് കാസർഗോഡ് നന്ദിയും പറഞ്ഞു.