താനൂര്‍: വിനോദയാത്രാ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് കേരളം. കുട്ടികള്‍ ഉള്‍പ്പെടെ 22 പേരാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ബോട്ട് അപകടം സംഭവിച്ചത്.
മലപ്പുറത്ത് സംഭവിച്ച അപകട വാര്‍ത്തയ്ക്ക് ഒരു പ്രൊഫൈലില്‍ നിന്നും വര്‍ഗീയ വിഷം ചീറ്റുന്ന കമന്റ് എത്തിയിരുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള മലപ്പുറത്ത് അപകടം സംഭവിച്ചത് നല്ലതാണെന്ന രീതിയിലായിരുന്നു ഈ കമന്റ്.
നിഖില്‍ നേമം എന്ന അക്കൗണ്ടില്‍ നിന്നുമായിരുന്നു കമന്റ് വന്നത്. ഇപ്പോഴിത ഈ വര്‍ഗീയ വിഷം ചീറ്റുന്ന പ്രൊഫൈലിന് ഉടമയായ വ്യക്തിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഡിപിന് ജയദീപ് എന്ന വ്യക്തി.
തിരുവനന്തപുരത്തുനിന്നുള്ള തീവ്ര ആര്‍എസ്എസ് പ്രവര്ത്തകന് എന്ന് അവകാശപ്പെടുന്ന ഈ വ്യക്തിക്ക് മലയാളിയുടെ രൂപസാദൃശ്യമില്ല. ഫോളോവേഴ്സ് ലിസ്റ്റില്‍ നൂറില്‍ 99% സുഡാപ്പികള്‍ ആണ്. ഇദ്ദേഹത്തെ അറിയുന്ന ആരെങ്കിലും കേരളത്തില്‍ ഉണ്ടെങ്കില്‍ ദയവായി കമന്റ് ചെയ്യുക എന്നാണ് ജയദീപ് ആവശ്യപ്പെടുന്നത്.
വര്‍ഗീയ ലക്ഷ്യത്തോടുകൂടിയുള്ള കമന്റുകള്‍ കൊണ്ട് സാമുദായികസ്പര്‍ദ്ധ വളര്‍ത്തുന്ന ഇത്തരക്കാരെ , ഇനി ഇത് വ്യാജ പ്രൊഫൈല്‍ അല്ല എങ്കില്‍ പോലും, അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ കൂടെ ഉത്തരവാദിത്വമാണ് എന്നും ഡിപിന് പറയുന്നു.
പ്രമുഖ പാര്‍ട്ടികള്‍ക്ക് ഒക്കെ ഐടി സെല്ലുകള്‍ ഉണ്ട്. വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകള്‍ അണികളായി ഉണ്ടെങ്കില്‍ അവര്‍ക്കും ഇതൊക്കെ കണ്ടെത്താവുന്നതാണ് എന്നും ഡിപിന് കൂട്ടിച്ചേര്‍ത്തു.




