റിയാദ്: ഹജ്ജ് തീർത്ഥാടകർ നിർബന്ധിത പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം.‘മൈ ഹെൽത്ത്’ ആപ്ലിക്കേഷൻ തുറന്ന് ‘അപ്പോയിൻമെന്റുകൾ’ തെരഞ്ഞെടുത്ത് ‘പുതിയ അപ്പോയിൻമെന്റ് റിസർവ് ചെയ്യുക’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.ശേഷം ‘അപ്പോയിൻമെന്റ് റിസർവിങ്’ തെരഞ്ഞെടുത്ത് ‘ഹജ്ജ് വാക്സിനുകൾ’ എന്നതിൽ ക്ലിക്ക് ചെയ്ത് അപ്പോയിൻമെന്റ് ബുക്ക് ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
ആരോഗ്യകരവും സുരക്ഷിതവുമായ തീർഥാടനം ഉറപ്പാക്കുന്നതിന് പ്രതിരോധ കുത്തിവെപ്പുകൾ അനിവാര്യമാണ്.




