അൽഐൻ: സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ട്രക്ക് സഫാരി വാഗ്ദാനം ചെയ്ത് അൽഐൻ മൃഗശാല. ഈ മാസം സഫാരിക്ക് എത്തുന്ന സന്ദർശകർക്ക് ടിക്കറ്റ് നിരക്ക് പകുതിയായി കുറച്ചു. നേരത്തെ 200 ദിർഹമുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 99 ദിർഹമാക്കിയാണ് കുറച്ചത്.
സിംഹം ഉൾപ്പെടെ വന്യമൃഗങ്ങങ്ങൾക്ക് നടുവിലൂടെയുള്ള സഫാരി പ്രത്യേക അനുഭൂതി പകരും. ഒരു മണിക്കൂർ നീളുന്ന സഫാരിക്ക് ടൂർ ഗൈഡുമാരുടെ സേവനവും ലഭിക്കും. 6, 22 പേർക്ക് ഇരിക്കാവുന്ന 2 ട്രക്കുകളുടെ സേവനം പ്രയോജനപ്പെടുത്താം.




