സഊദിയിൽ ക്രൂയിസ് ബോട്ടുകൾ കൂട്ടിയിടിച്ച് ഒരു മരണം, നിരവധി പേർക്ക് പരിക്ക്

0
1604

ദമാം: സഊദിയിലെ പ്രമുഖ ടൂറിസം കേന്ദ്രമായ ജുബൈൽ ഫനാതീർ ബീച്ചിൽ സ്പീഡ് ബോട്ടുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് കിഴക്കൻ സഊദിയിലെ പ്രസിദ്ധമായ അൽ ജുബൈൽ ഫനാതീർ ബീച്ചിൽ അപകടം നടന്നത്. ഇവിടെ വിനോദത്തിലേർപ്പെട്ട ക്രൂയിസ് ബോട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ മരണപ്പെടുകയും ഏതാനും ചിലർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അതിർത്തി സേന വക്താവ് കേണൽ മിസ്ഫർ അൽ ഖുറൈനി അറിയിച്ചു. മരണപ്പെട്ടയാൾ സ്വദേശി പൗരനാണ്. മറ്റുള്ളവരുടെ പരിക്ക് നിസാരമാണ്. ഇവരെ പ്രാഥമിക ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി.

തീരദേശങ്ങളിൽ ആസ്വാദനങ്ങളിൽ ഏർപ്പെടുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മറൈൻ സേഫ്റ്റി ഉറപ്പിക്കുന്നതിനുള്ള നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും ക്രൂയിസ് ബോട്ടുകളും മറ്റു ആസ്വാദന കപ്പലുകളും സമയബന്ധിതമായ പരിശോധനകളും സുരക്ഷയും ഉണ്ടായിരിക്കണമെന്നും അതിർത്തി സേന വക്താവ് കേണൽ മിസ്ഫർ അൽ ഖുറൈനി

LEAVE A REPLY

Please enter your comment!
Please enter your name here