ജിദ്ദ: ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ (GDNC) ജിദ്ദയിലേക്ക് 12.7 ദശലക്ഷത്തിലധികം ആംഫെറ്റാമൈൻ ഗുളികകൾ കടത്താനുള്ള ശ്രമം തടഞ്ഞു.
ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ മാതളനാരങ്ങ ചരക്കുകളിൽ ഒളിപ്പിച്ച വൻതോതിലുള്ള ആംഫെറ്റാമൈൻ ഗുളികകളാണ് പിടികൂടിയതതെന്ന് മർവാൻ അൽ ഹസ്മി പറഞ്ഞു.
4 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേർ ഈജിപ്തുകാരും മറ്റ് രണ്ട് പേർ യെമനിയും സിറിയക്കാരനുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികൾക്കെതിരെ പ്രാഥമിക നടപടികൾ സ്വീകരിച്ച് തുടർന്ന് നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.




