ദുബൈയിലേക്ക് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ

0
1117

ദുബൈ: ദുബൈയിലേക്ക് കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ. ഡൽഹി, മുംബൈ സെക്ടറുകളിൽ നിന്നുമാണ് പുതിയ സർവീസുകൾ. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും തമ്മിലുള്ള നെറ്റ‍്‍വർക്ക് അലൈൻമെന്റ് പ്രക്രിയയുടെ ഭാഗമായാണ് കൂടുതൽ സർവീസുകളെന്ന് എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

നിലവിലെ വേനൽക്കാല ഷെഡ്യൂളിൽ ഏപ്രിൽ 29നു ആരംഭിക്കുന്ന സർവീസ് ഉൾപ്പെടെ ഡൽഹിക്കും ദുബായിക്കും ഇടയിൽ (ഇരു ദിശകളിലേക്കും) 10 വിമാനങ്ങൾ സർീവസ് നടത്തും. മുംബൈയ്ക്കും ദുബായ്ക്കും ഇടയിൽ നിലവിൽ ദിവസവും ആറു സർവീസുകൾ (ഇരു ദിശകളിലേക്കും) നടത്തുന്നുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. 

ഇരുനഗരങ്ങളിലേക്കുമുള്ള സർവീസുകളിൽ മിക്കതും ബോയിങ് 787–8 ഡ്രീംലൈനർ വിമാനമാണ് ഉപയോഗിക്കുന്നത്. ബാക്കി സർവീസുകളിൽ എയർ ബസ് എ320/321 വിമാനങ്ങളാണ് ഉപയോഗിക്കുന്നതെന്നും എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ് വഴിയും ബുക്കിങ് ആരംഭിച്ചു.