റിയാദ്: കഴിഞ്ഞ തിങ്കളാഴ്ച റിയാദിനടുത്ത് അൽഖാസിറയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഫാത്തിമയുടെ മയ്യിത്ത് തായിഫിൽ ഖബറടക്കി.
മലപ്പുറം ജില്ലയിലെ ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിന്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (3) യുടെ മയ്യിത്താണ് തായിഫ് അബ്ദുല്ലാഹിബ്‌നു അബ്ബാസ് മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്.
അപകടത്തിൽ മരിച്ച മലപ്പുറം ജില്ലയിലെ കൊടക്കാട് ആലിൻചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്‌സിനത്തി (32)ന്റെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു.
ജിദ്ദയിൽനിന്ന് റിയാദിലേക്ക് വരികയായിരുന്ന പ്രവാസി കുടുംബത്തെ സ്വീകരിക്കാൻ ഇവരുടെ ബന്ധുക്കളും സഹൃത്തുക്കളും മറ്റൊരു കാറിൽ റിയാദിൽനിന്ന് അൽഖാസിറയിലെത്തിയതായിരുന്നു. ജിദ്ദയിൽ നിന്നെത്തിയവരെ അനുഗമിച്ചിരുന്ന റിയാദിൽനിന്നുള്ള ഈ കാറാണ് അപകടത്തിൽപെട്ടത്.




