ജിദ്ദ: ഈ വർഷം റമദാൻ ഒന്ന് മുതൽ ജിദ്ദ ബാഗ്ദാദിയ ശർഖിയ ഡിസ്ട്രിക്ടിലെ മസ്ജിദുൽ മാലിയയിൽ ഇഫ്‌താർ ഒരുക്കാൻ നേതൃത്വം നൽകുന്നത് ഒരു കൂട്ടം മലയാളികൾ. റമദാനിന്റെ തുടക്കം മുതൽ പള്ളിയിലെത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും എല്ലാ ദിവസവും വിവിധ തരം ഇഫ്‌താർ വിഭവങ്ങൾ ഒരുക്കി ഇവർ മലയാളി പ്രവാസികൾക്ക്കൾക്ക് മുഴുവൻ അഭിമാനമാകുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പള്ളിയിൽ പ്രാത്ഥനകൾക്ക് എത്തുന്നവർക്ക് പാർക്കിങ് സൗകര്യം മെച്ചപ്പെടുത്തുന്നതിലും കുടിവെള്ളം ആവശ്യത്തിന് നൽകുന്നതിനും ഇവർ പ്രത്യേകം ശ്രദ്ധപുലർത്തിവരുന്നു. സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള സ്ഥലം വിപുലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇഫ്‌താറിന്റെ ക്രമീകരണങ്ങൾ കണ്ട് സ്വദേശികളും വിദേശികളും വിഭവങ്ങൾ ഒരുക്കുന്നതിന് പൂർണ്ണ സഹകരണം നൽകി വരുന്നു. ഉദാരമതികളായ മലയാളി ഹോട്ടൽ സംരംഭകർ മികച്ച ഇഫ്താർ വിഭവങ്ങൾ നൽകി ഇവരുമായി സഹകരിക്കുന്നുണ്ട്.
അൻവർ തലശ്ശേരി, ആലിക്കോയ ചാലിയം, മുഹമ്മദ് അലി ഹിദാദ, അഹമ്മദ് കബീർ തലശ്ശേരി, ജമാൽ ആലപ്പുഴ, അബ്ദു റഷീദ് കണ്ണൂർ എന്നിവരാണ് ഇഫ്‌താർ അടക്കമുള്ള വിവിധ പരിപാടികൾക്ക് എല്ലാ ദിവസവും നേതൃത്വം നൽകുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




