സഊദിയിൽ പെരുന്നാൾ നമസ്‌കാര സമയങ്ങൾ പ്രഖ്യാപിച്ചു

0
5880

ജിദ്ദ: സഊദിയിൽ പെരുന്നാൾ നമസ്‌കാര സമയങ്ങൾ പ്രഖ്യാപിച്ചു.
സഊദിയിൽ പലയിടങ്ങളിലും സൂര്യോദയം വ്യത്യസ്തമായതിനാൽ പെരുന്നാൾ നിസ്കാര സമയവും അൽപം വ്യത്യസ്തമായിരിക്കും. പള്ളികളിലും ഈദ് ഗാഹുകളിലും സൂര്യോദയമുണ്ടായി കാൽ മണിക്കൂറിന് ശേഷമാണ് പെരുന്നാൾ നമസ്‌കാരം നിർവഹിക്കേണ്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ചാണ് ഇക്കാര്യം നിർണയിച്ചതെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചു. ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും മറ്റും പൂർത്തിയാക്കി പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ മുഴുവൻ സ്ഥലങ്ങളിലും പൂർത്തിയായിട്ടുണ്ട്. സഊദിയിൽ ഏറ്റവുമാദ്യം സൂര്യോദയം സംഭവിക്കുക അൽ കോബാറിലും ദമാമിലും ദഹ്‌റാനിലുമാണ്.

അതേസമയം, ഏപ്രിൽ 20 റമദാൻ 29ന് വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രിം കോടതി ആവശ്യപ്പെട്ടു. നഗ്‌ന നേത്രങ്ങൾ, ടെലിസ്‌കോപ്പ് എന്നിവ വഴി മാസപ്പിറവി കാണുന്നവർ ഏറ്റവും അടുത്ത കോടതിയെ അറിയിച്ച് സാക്ഷ്യപ്പെടുത്തണം. ഇക്കാര്യം എല്ലാവരും ഗൗരവത്തിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

റിയാദിൽ സൂര്യാസ്തമയത്തിന് ശേഷം 24 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുകയെന്നും ആകാശം തെളിഞ്ഞതാണെങ്കിൽ മാസപ്പിറവി ദശ്യമാകുമെന്നുമാണ് സഊദിയിലെ ഗോള ശാസ്ത്രജ്ഞർ പറയുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക