സുഡാനിൽ സൈനികരും അർധസൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ; മലയാളി വെടിയേറ്റു മരിച്ചു

0
2774

സുഡാൻ: സുഡാനിൽ സൈനികരും അർധസൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മലയാളി വെടിയേറ്റു മരിച്ചു. ആലക്കോട് കക്കടവ് സ്വദേശി അലിവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48) ആണ് മരിച്ചത്. ആൽബർട്ട് താമസിക്കുന്ന ഫ്ലാറ്റിന്റെ ജനൽ വഴിയാണ് വെടിയേറ്റത്. വിമുക്തഭടനായ ആൽബർട്ട് ആറുമാസമായി അവിടെ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്യുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ടാഴ്ച മുമ്പ് ഭാര്യ സൈബെല്ലയും ഇളയ മകൾ മാരിറ്റയും അവധിക്കാലം ചെലവഴിക്കാൻ ഇവിടെയെത്തിയത്. അവർ സുരക്ഷിതരാണ്. മൂവരും വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു സംഭവം. അഗസ്റ്റിൻ ആണ് ആൽബർട്ടിന്റെ അച്ഛൻ. അമ്മ മേഴ്സി. മകൻ ഓസ്റ്റിൻ കാനഡയിലാണ്. സഹോദരിമാർ: സ്റ്റാർലി, ഷർമി.

സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ സുഡാനിൽ താമസിക്കുന്ന ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ എംബസി നിർദ്ദേശിച്ചു. സുഡാൻ തലസ്ഥാനമായ ഖർത്തൂമിൽ നിരവധി തവണ വെടിവയ്പുണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ നിർദേശം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക