സഊദിയിൽ ആദ്യമായി നടത്തിയ കൃത്രിമ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം

0
1537

റിയാദ്: സഊദിയിൽ ആദ്യമായി
നടത്തിയ കൃത്രിമ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർണ വിജയമാണെന്ന് റിയാദ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ ഹൃദ്രോഗ വിഭാഗം അറിയിച്ചു.

ഹൃദയ പേശികൾ അശക്തമായതിനെ തുടർന്ന് 28 വയസ്സുള്ള സൗദി പൗരനെയാണ് മെഡിക്കൽ സിറ്റിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഹെർട്ട് മൈറ്റ് സംവിധാനം വഴി ഹൃദയത്തിന് സപ്പോർട്ട് നൽകുന്ന സംവിധാനമാണ് നിലവിലുള്ളത്. അല്ലെങ്കിൽ ആരുടെയെങ്കിലും ഹൃദയം ഇദ്ദേഹത്തിന് മാറ്റിവെക്കണം. സാങ്കേതിക കാരണങ്ങളാൽ അതിന് സാധിച്ചിരുന്നില്ല.

സമ്പൂർണ കൃത്രിമ ഹൃദയം മാറ്റിവെക്കൽ ലോകത്തിലെ ഏറ്റവും സങ്കീർണമായ ചികിത്സാ നടപടിക്രമങ്ങളിലൊന്നാണ്. 
ഏറ്റവും നൂതന ഉപകരണങ്ങളും ഉയർന്ന അനുഭവ സമ്പത്തുമുള്ള വിദഗ്ധ ഡോക്ടർമാർക്ക് മാത്രമേ ഇത് സാധിക്കുകയുള്ളൂ. ഈ ശസ്ത്രക്രിയയാണ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി സാധ്യമാക്കിയത്.