ടെൽഅവീവിൽ വെടിവെപ്പ്: വിദേശ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു; വെടിവെപ്പിന് ശേഷമുള്ള ആദ്യ ദൃശ്യങ്ങൾ പുറത്ത്

0
3103

ടെൽഅവീവ്/ഇസ്റാഈൽ: ടെൽ അവീവിൽ ഇന്ന് നടന്ന വെടിവെയ്പ്പിൽ 3 ഇസ്രായേലികൾ കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടെൽ അവീവിൽ ആക്രമണം നടത്തിയത് പലസ്തീൻ കാരനാണെന്നും ഗ്രീൻ ലൈനിനുള്ളിൽ നിന്നുള്ളയാളാണെന്നും അഷർഖുൽ ഔസത് ലേഖകൻ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിന് ശേഷം കൂടുതൽ റിസർവ് സേനയെ അണിനിരത്താനും ഫയറിംഗ് സോൺ അടയ്ക്കാനും ടെൽ അവീവ് തീരുമാനിച്ചതായി ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതായി റിപ്പോർട്ടർ കൂട്ടിച്ചേർത്തു.

ഓപ്പറേഷനിൽ മരിച്ചവരിലും പരിക്കേറ്റവരിലും വിദേശ വിനോദസഞ്ചാരികളും ഇസ്റാഈൽ പൗരന്മാരും ഉണ്ടെന്ന് ഇസ്റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇസ്റാഈൽ മസ്ജിദുൽ അഖ്സ അടക്കം വളഞ്ഞിട്ട് ആക്രമണം നടത്തി വരികയാണ്. ഇതിനെതിരെ അറബ് ലോകവും മറ്റു സമാധാനപ്രേമികളും കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്. വീഡിയോ റിപ്പോർട്ട്👇