സഊദിയിൽ ആധുനിക രീതിയിലുള്ള സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണ ഓട്ടം തുടങ്ങി

0
1504

റിയാദ്: ആധുനിക ഗതാഗത ശൈലികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സെൽഫ് ഡ്രൈവിങ്‌ കാർ പരീക്ഷണാടിസ്ഥാനത്തിൽ സഊദി അറേബ്യയിൽ ഓട്ടം തുടങ്ങി. ആധുനിക ഗതാഗത സംവിധാനങ്ങൾ പ്രാപ്തമാക്കാനും അവലംബിക്കാനുമുള്ള ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പരീക്ഷണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിറിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി ഡോ. റുമൈഹ് അൽറുമൈഹ് സെൽഫ് ഡ്രൈവിങ്‌ കാർ പരീക്ഷണം ഉദ്ഘാടനം ചെയ്തു.

ആധുനിക ഗതാഗത ശൈലികൾ സ്വീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സെൽഫ് ഡ്രൈവിങ്‌ വാഹനത്തിന്റെ പരീക്ഷണം ആരംഭിച്ചതെന്ന് ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു.

ഇതിലൂടെ ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനാണ് മന്ത്രാലയം ശ്രമിക്കുന്നത്. വാഹനാപകടങ്ങളും അപകട മരണങ്ങളും കുറക്കാനും നഗരങ്ങൾക്കിടയിലും നഗരങ്ങൾക്കകത്തും യാത്രാ നിലവാരം മെച്ചപ്പെടുത്താനും പരിസ്ഥിതി സംരക്ഷണത്തിനും ഈ പദ്ധതി സഹായിക്കും.

സെൽഫ് ഡ്രൈവിങ്‌ വാഹന നിയമങ്ങളുടെയും നിയമാവലികളുടെയും നിയമനിർമാണങ്ങളുടെയും ഭാവി വികസനത്തെ പിന്തുണക്കാൻ ലക്ഷ്യമിട്ടും സമൂഹത്തിൽ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാനും ലോജിസ്റ്റിക് സെന്ററുകളുടെ പ്രകടനം മെച്ചപ്പെടുത്താനും ശ്രമിച്ചും ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയം നടത്തുന്ന ആദ്യ പരീക്ഷണമാണിത്. സെൽഫ് ഡ്രൈവിങ്‌ വാഹനം പരീക്ഷിച്ചുനോക്കാൻ പൊതുസമൂഹത്തിന് അവസരമൊരുക്കുന്നുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക