ജിദ്ദ: സഊദി ജിയോളജിക്കൽ സർവേ (എസ്ജിഎസ്) പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തിൽ സമൂഹത്തെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള ആദ്യത്തെ ഡിജിറ്റൽ സയന്റിഫിക് പ്ലാറ്റ്ഫോമായ ജിയോളജിക്കൽ റിസ്ക് ബേസ് പ്ലാറ്റ്ഫോം ആരംഭിച്ചു. സഊദി അറേബ്യയിലും പരിസരങ്ങളിലുമുള്ള ഭൂകമ്പ ഡാറ്റയും, ഭൂകമ്പങ്ങളും ഭൂപടങ്ങളുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അടങ്ങിയിട്ടുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യവസായ, ധാതു വിഭവശേഷി മന്ത്രിയും എസ്‌ജിഎസ് ഡയറക്ടർ ബോർഡ് ചെയർമാനുമായ ബന്ദർ അൽഖുറായ്ഫ് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു. അതോറിറ്റിയുടെ 44-ാമത് ഡയറക്ടർ ബോർഡ് യോഗത്തോടനുബന്ധിച്ചാണ് ലോഞ്ചിങ് ചടങ്ങ് നടന്നത്.
ഭാവിയിൽ സാധ്യമായ അപകടസാധ്യതകൾ തടയുന്നതിനുള്ള സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിന് പ്ലാറ്റ്ഫോം സംഭാവന നൽകുമെന്നും അടിസ്ഥാന സൗകര്യ പരിഹാരങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പഠനങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും ദ്രുതഗതിയിൽ അറിയിപ്പ് ലഭ്യമാക്കാനുള്ള അവസരമാണ് നിലവിൽ വന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




