മുന്‍ എം പിയും നടനുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

0
2608

കൊച്ചി: മുന്‍ എം.പിയും നടനുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കൊച്ചി വി.പി.എസ് ലേക് ഷോർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് നടൻ ചികിത്സയിൽ കഴിയുന്നത്.

ഇ.സി.എം.ഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. മാർച്ച് മൂന്നിനാണ് ശാരീരിക അസ്വസ്ഥതകള്‍ മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.