മഞ്ഞുരുക്കം; സഊദി ഇറാൻ വിദേശകാര്യ മന്ത്രിമാർ ഉടൻ കൂടിക്കാഴ്ച നടത്തും,ഇരു രാജ്യങ്ങൾക്കുമിടയിലെ എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കുന്നതിന് വഴിയൊരുങ്ങുന്നു

0
879

റിയാദ്: സഊദി അറേബ്യയും ഇറാനും ഉടൻ ഉഭയകക്ഷി യോഗം ചേരാൻ സമ്മതിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കുന്നതിന് വഴിയൊരുങ്ങുന്നു.

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാനുമായി ബുധനാഴ്ച നടത്തിയ ഫോൺ കോളിലാണ് ധാരണയായത്.

തങ്ങളുടെ ഫോൺ സംഭാഷണത്തിന്റെ തുടക്കത്തിൽ, മന്ത്രിമാർ വിശുദ്ധ റമദാൻ മാസത്തിൽ ആശംസകൾ കൈമാറി.

2016-ൽ വിച്ഛേദിച്ച നയതന്ത്രബന്ധം പുനരാരംഭിക്കുമെന്ന് സൗദി അറേബ്യയും ഇറാനും മാർച്ച് 10-ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. ചൈനയുടെ മധ്യസ്ഥതയിലുള്ള കരാറിൽ സൗദി സഹമന്ത്രിയും ക്യാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മുസായ്ദ് അൽ-ഐബാനും
ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ഷംഖാനിയും ഒപ്പുവച്ചു.