ദുബൈ: ജബൽ അലി ഡിഐപി വാഹനമിടിച്ച് മരിച്ച കോഴിക്കോട് കോറ്റഞ്ചേരി ചെമ്പുകടവ് സ്വദേശി അബ്ദുൽ സലീമിന്റെയും സുഹറയുടെയും മകൻ ഫവാസിന്റെ (23) മൃതദേഹം നാട്ടിലെത്തിച്ചു.
ഫവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു ബന്ധുക്കൾക്ക് ആദ്യം ലഭിച്ച വിവരം. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനമിടിച്ച് മരിച്ചതായി കണ്ടെത്തുകയും വാഹനം നിർത്താതിരുന്ന ഡ്രൈവറെ ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തു.




