ഇന്ത്യൻ സൈന്യത്തിന്റെ “ചീറ്റ” തകര്‍ന്നുവീണു; പൈലറ്റുമാർക്കായി തിരച്ചിൽ

0
1717

ന്യൂഡല്‍ഹി: ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ തകർന്നു വീണു. അരുണാചല്‍ പ്രദേശിലാണ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഇവിടെ പടിഞ്ഞാറന്‍ ബൊംഡിലയില്‍ മണ്ഡലയ്ക്കു സമീപമാണ് അപകടം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഒരു ലഫ്. കേണലിനെയും മേജറെയും കാണാനില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പൈലറ്റുമാരെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വ്യാഴാഴ്ച രാവിലെ 9.15 മുതല്‍ എയര്‍ ട്രാഫിക് കണ്‍ട്രോളും ഹെലികോപ്റ്ററുമായുള്ള ബന്ധം വിച്‌ഛേദിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക