റിയാദ് പള്ളിക്കൽ പഞ്ചായത്ത് കെഎംസിസി ഹരിത രാവ്

0
552

റിയാദ്: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപകദിനത്തോടനുബന്ധിച്ചും, പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായും റിയാദ് പള്ളിക്കൽ പഞ്ചായത്ത് കെഎംസിസി “ഹരിത രാവ്” പ്രോഗ്രാം സംഘടിപ്പിച്ചു. വൈവിദ്ധ്യമാർന്ന പ്രോഗ്രാമുകളുമായും, മുസ്‌ലിം ലീഗ് സ്ഥാപകദിന പതാക ഉയർത്തിയും, ഹരിത രാഷ്ട്രീയത്തിന്റെ അഭിമാനകരമായ ഏഴര പതിറ്റാണ്ടു എന്ന വിഷയത്തെക്കുറിച്ചുള്ള സെഷനും ജന പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം നിർവഹിച്ച പ്രോഗ്രാമിൽ, റിയാദ് പള്ളിക്കൽ പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി നിഷാദ് കരിപ്പൂർ സ്വാഗതം നിർവഹിക്കുകയും, പ്രസിഡന്റ് ഹംസക്കോയ അദ്യക്ഷത വഹിക്കുകയും ചെയ്തു. ഹരിത രാഷ്ട്രീയത്തിന്റെ അഭിമാനകരമായ ഏഴര പതിറ്റാണ്ട് എന്ന വിഷയത്തിൽ റിയാദ് കെഎംസിസി വിമൺസ് വിങ് പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

വള്ളിക്കുന്ന് മണ്ഡലം കെഎംസിസി പ്രസിഡന്റ് ഗഫൂർ എടി, ജനറൽ സെക്രട്ടറി ഷാജഹാൻ കുന്നുമ്മൽ, റിയാദ് കെഎംസിസി ‌ വിമൺസ് വിങ് ജനറൽ സെക്രട്ടറി ജസീല മൂസ, സാമുഹ്യ പ്രവർത്തകൻ നിഹ്മത്തുള്ള, മണ്ഡലം നേതാക്കളായ സിറാജ് മേടപ്പിൽ, സിദ്ധീഖ് കോനാരി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികൾ ചടങ്ങിൽ സംബന്ധിക്കുകയും പള്ളിക്കൽ കെഎംസിസി ഭാരവാഹികൾ നേതൃത്വം നൽകുകയും ചെയ്തു. ട്രഷറർ റഹീസ് അസ്‌ലം നന്ദി പറയുകയും ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക