ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്ന് 32 പുള്‍ അപ്പുകള്‍; സാഹസികമായി ലോക റെക്കോഡ് സ്വന്തമാക്കി ഇതാ ഒരാൾ

0
2093

ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ് സ്‌കിഡില്‍ പിടിച്ച് പുള്‍ അപ് എടുത്താല്‍ എങ്ങനെയുണ്ടാകും? ഇത് നടക്കാത്ത കാര്യമാണെന്ന് കരുതണ്ട. ഇത്തരത്തില്‍ പുള്‍ അപ് എടുത്ത് ലോക റെക്കോഡ് നേടിയിരിക്കുകയാണ് അര്‍മേനിയയില്‍ നിന്നുള്ള അത്‌ലറ്റ് ഹമസാപ് ഹ്ലോയാന്‍.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്ന് ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ പുള്‍ അപ് എടുത്ത വ്യക്തി എന്ന റെക്കോഡാണ് ഹമസാപ് സ്വന്തമാക്കിയത്. 32 പുള്‍ അപാണ് അദ്ദേഹം എടുത്തത്. ഇതിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

അര്‍മേനിയയുടെ തലസ്ഥനമായ യെരവാനിലായിരുന്നു ഈ റെക്കോഡ് പ്രകടനം. ഇതിന് മുമ്പ് 25 പുള്‍ അപ് എടുത്ത ബെല്‍ജിയത്തില്‍ നിന്നുള്ള സ്റ്റാന്‍ ബ്ര്യൂയിനിന്‍കിന്റെ പേരിലായിരുന്നു റെക്കോഡ്. സാഹസികമായി ലോക റെക്കോഡ് സ്വന്തമാക്കിയ വീഡിയോ താഴെ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

How many pull ups from a helicopter can Armenia's Hamo Hloyan do? 🚁 🇦🇲

Posted by Guinness World Records on Sunday, 12 March 2023