കോട്ടയം: വാഴൂർ റോഡിൽ പൂവത്തുംമൂട്ടിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്, കാറിൽ സഞ്ചരിച്ചിരുന്ന നഴ്സ് മരിച്ചു. 6 പേർക്കു പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് അപകടം. തൃക്കൊടിത്താനം കുന്നുംപുറം കളത്തിപ്പറമ്പിൽ ജെസിൻ കെ.ജോണിന്റെ ഭാര്യ കുവൈത്തിൽ നഴ്സായ ജെസ്റ്റി റോസ് ആന്റണി (40) ആണ് മരിച്ചത്. അപകടത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്നു ജെസ്റ്റി. കുവൈത്തിലായിരുന്ന ജെസിനും കുടുംബവും രണ്ടാഴ്ച മുൻപ് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്നു ജെസ്റ്റി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജസ്റ്റിക്ക് ജോവാൻ, ജോവാന എന്നിങ്ങനെ രണ്ട് ചെറിയ കുട്ടികളുണ്ട്. ചങ്ങനാശ്ശേരി വാഴൂർ റോഡിൽ ആണ് കാറും ലോറിയും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. വാഴൂർ റോഡിൽ പൂവത്തുംമൂട് എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറിൽ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഒരു ബൈക്ക് കാറിൽ ഇടിച്ച് കാർ യാത്രിക മരിച്ചത് അത്യപൂർവ്വമായ കാര്യമാണെന്ന് നാട്ടുകാർ പറഞ്ഞു.
ജെസിൻ (42), മക്കളായ ജൊവാൻ ജെസിൻ ജോൺ (10), ജോന റോസ് ജെസിൻ (6), ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ പെരുമ്പറയിൽ ജെറിൻ റെജി (27), ഓട്ടോ ഡ്രൈവർ മാടപ്പള്ളി അമര വലിയപറമ്പിൽ രാജേഷ് വി. നായർ (47), ഓട്ടോ യാത്രക്കാരി മാടപ്പള്ളി കുന്നുങ്കൽ അഞ്ജലി സുശീലൻ (27) എന്നിവര്‍ക്ക് പരിക്കേറ്റു. രണ്ടാഴ്ച മുമ്പ് ആണ് കുവൈത്തിൽ ജോലി ചെയ്തിരുന്ന ജെസിനും കുടുംബവും അവധിക്ക് നാട്ടിലെത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




