കണങ്കാലിലെ ശസ്ത്രക്രിയ വിജയകരം; നെയ്മർ ദോഹയിൽ നിന്ന് മടങ്ങി

0
763

ദോഹ: കണങ്കാലിലെ
ശസ്ത്രക്രിയ വിജയകരം. ബ്രസീലിയൻ താരം നെയ്മർ ദോഹയിൽ നിന്ന് മടങ്ങി.

വെള്ളിയാഴ്ച രാവിലെയാണ് കണങ്കാലിലെ ശസ്ത്രക്രിയയ്ക്ക് വേണ്ടി ദോഹയിലെ ആസ്പതാർ കായിക ആശുപത്രിയിൽ എത്തിയത്. ഏതാനും ദിവസങ്ങൾക്ക് ശേഷം ക്രച്ചസിന്റെ സഹായത്തോടെ നടന്നു തുടങ്ങും. വിശ്രമത്തിനുശേഷം  ഫിസിയോതെറാപ്പി ആരംഭിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.