റിയാദ്: അന്താരാഷ്ട്ര താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2022 ഡിസംബറിൽ സഊദി ക്ലബ്ബായ അൽ-നസറിലേക്ക് മാറിയതിന് ശേഷം ദീർഘകാലത്തേക്ക് സൗദി അറേബ്യയിൽ സ്ഥിരതാമസമാക്കാൻ പദ്ധതിയിടുന്നതായി സ്പാനിഷ് റിപ്പോർട്ടുകൾ പറയുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്പാനിഷ് വാർത്താ സൈറ്റായ “പ്രോന്റോ” യുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്, അദ്ദേഹം ബ്രിട്ടനിലെ ചെഷയറിൽ സ്ഥിതി ചെയ്യുന്ന തന്റെ ആഡംബര മാളിക 6 ദശലക്ഷം യൂറോക്ക് വിൽപ്പനയ്ക്ക് വെച്ചതായാണ്.

ഒരു ബ്രിട്ടീഷ് റിയൽ എസ്റ്റേറ്റ് ഏജൻസി കമ്പനി 6 മില്യൺ യൂറോയിൽ കൂടുതൽ തുക ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി വ്യക്തികൾക്കും സെലിബ്രിറ്റികൾക്കും മാളിക വില്പനക്ക് സമീപിച്ചതായി റിപ്പോർട്ട് പറയുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




