റമസാനിൽ യാത്ര സുഗമമാക്കാൻ മദീനയിലെ വിവിധ റൂട്ടുകളിൽ ബസ് സർവീസ്

0
998

മദീന: റമസാനിൽ യാത്ര സുഗമമാക്കാൻ നിരവധി ബസുകളാണ് മദീനയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്താൻ ഒരുങ്ങുന്നത്. മദീന ഡവലപ്‌മെന്റ് അതോറിറ്റി മസ്ജിദുന്ന ബാവിയിലേക്ക് ബസ് സർവീസ് പ്രഖ്യാപിച്ചു.

അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹറമൈൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 24 മണിക്കൂറും ബസ് സർവീസ് ഉണ്ടായിരിക്കും. ഖാലിദിയ, മിഖാത്, സയ്യിദ് അൽ ഷുഹാദ, അൽ ആലിയ, തയിബ സർ വകലാശാല, അൽഖാസ് എന്നിവിടങ്ങളിൽ നിന്ന് പുലർച്ചെ മൂന്ന് മുതൽ വൈകീട്ട് മൂന്ന് വരെ ബസുകൾ സർവീസ് നടത്തും. ഡിമാൻഡ് അനുസരിച്ച് നിലവിൽ ഏഴ് റൂട്ടുകളാണ് ഷട്ടിൽ ബസ് സർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്റ്റേഡിയം, സയ്യിദ് അൽ ഷുഹാദ, ഖാലിദിയ, ദുറത്ത് അൽ മദീന, ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഹയ്യു ഷാദത്ത്, അൽ ആലിയ എന്നിവ ഇതിൽ ഉൾപ്പെടും. മസ്ജിദുന്നബ വിയിലേക്കും തിരിച്ചും ഷട്ടിൽ ബസുകൾ ഓടും. ഖുബാ പള്ളിയിലേക്ക് ബസ് സർവീസും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ തറാവീഹ് നമസ്കാരം വരെ ഷട്ടിൽ ബസ് സർവീസ് നടത്തും. റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ബസ് സർവീസുകളുടെ എണ്ണം വർധിക്കും. ആ ദിവസങ്ങളിൽ ഖിയാമുലൈൽ നമസ്കാരത്തിന് ശേഷം അരമണി കൂർ വരെ ബസ് സർവീസ് ഉണ്ടായിരിക്കും.