ഗെയ്സർ ഗ്യാസ് ചോർന്നു; നവദമ്പതികൾ ശ്വാസംമുട്ടി മരിച്ചു

0
1991

മുംബൈ: ഗെയ്സർ ഗ്യാസ് ചോർന്നതിനെ തുടർന്ന് മുംബൈയിൽ നവദമ്പതികൾ ശ്വാസംമുട്ടി മരിച്ചു. ഘട്കോപ്പറിലെ കുക്റേജ ടവേഴ്സിൽ താമസിച്ചിരുന്ന ദീപക് ഷാ (40), ടീന ഷാ (35) എന്നിവരാണ് മരിച്ചത്. ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബുധനാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തി ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. തൊട്ടടുത്ത് താമസിച്ചിരുന്ന ദീപക്കിന്റെ അമ്മയെയും മറ്റു ബന്ധുക്കളെയും വിവരം അറിയിച്ചു. സ്പെയർ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു നോക്കിയപ്പോൾ ഇരുവരും അനക്കമില്ലാതെ കുളിമുറിയിൽ കിടക്കുന്നതാണ് കണ്ടത്. ഗെയ്സർ ഗ്യാസ് ചോർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

ഹോളി ആഘോഷത്തിനു ശേഷം ദമ്പതികൾ കുളിച്ചിരുന്നു. വെള്ളം ചൂടാക്കാനായി ഉപയോഗിച്ച ഗെയ്സർ ഓഫ് ചെയ്യാൻ മറന്നതാകാം അപകട കാരണമെന്നാണ് വിവരം. അടുത്തിടെയാണ് ഇരുവരും വിവാഹിതരായി മുംബൈയിലെ അപാർട്മെന്റിൽ താമസം തുടങ്ങിയത്.

Newly-wed Mumbai couple dies due to Geyser gas leak