അസീർ: ഉപയോക്താക്കളെ കബളിപ്പിച്ച വ്യാപാര സ്ഥാപനത്തിന് അസീർ പ്രവിശ്യ അപ്പീൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാതെ ഓഫർ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിച്ച സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്. ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സൗദി പൗരന്റെ ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
സൗദി പൗരൻ സഈദ് ബിൻ മുഹമ്മദ് ബിൻ സാലിം അൽസൈ്വഅരിയുടെ ഉടമസ്ഥതയിൽ അബഹയിൽ റെഡിമെയ്ഡ് വസ്ത്ര വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ഇഖ്തിയാറുനാ അൽഅവ്വൽ എസ്റ്റാബ്ലിഷ്‌മെന്റിനാണ് പിഴ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




