ഒമാനിൽ ഭൂചലനം; 4.1 തീവ്രത

0
3073

മസ്‌ക്കത്: ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദുകം പ്രദേശത്താണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. . ഇന്ന് രാവിലെ 7:55നാണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വലിയ അപകടങ്ങളോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ സീസ്‌മോളജിക്കൽ സെന്ററാണ് ഭൂചലനമുണ്ടായതായി അറിയിച്ചത്. നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശത്തുള്ളവർ പൊലീസ് ഓപ്പറേഷൻസ് സെന്ററിൽ വിളിച്ചറിയിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Story Highlights: Magnitude 4.1 earthquake strikes Oman